സാധാരണക്കാരനിൽ നിന്ന് എംഎൽഎ അവിടെ നിന്നും മന്ത്രി; പിന്നെ കോടീശ്വരനിലേക്ക്‌ ; ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത്‌ വിവരം ഹൈക്കോടതിയിൽ ; കണ്ണ് തള്ളി കേരളം

ഗിരീഷ് ബാബുവിന്റെ ഹർജി വാർത്തയായതുടെ സ്വത്ത് വിവരങ്ങൾ കണ്ട് ഞെട്ടി കേരളം

കൊച്ചി: മുൻ യുഡിഎഫ് മന്ത്രിയും മുസ്ലിംലീഗിന്റെ ഇപ്പോഴത്തെ എംഎൽഎയുമായ വി.കെ ഇബ്രാഹിംകുഞ്ഞ്‌ ഒന്നുമില്ലായ്മയിൽ നിന്ന് സമ്പാദിച്ച് കോടികളുടെ ഭൂസ്വത്തുകളുടെയും പ്രോപ്പർട്ടികളുടേയും വിവരം ഹൈക്കോടതിയിൽ.

അനധികൃതമായ സ്വത്ത് സമ്പാദനം പാലാരിവട്ടത്തെ പാലം അഴിമതി അടക്കമുള്ളകുഞ്ഞിനെതിരെ ഉള്ള അന്വേഷണത്തിൽ സ്വത്ത് വിവരങ്ങൾ കോടതി പരിഗണിക്കണമെന്നാണ് ഹർജി. ഗിരീഷ്‌ബാബുവാണ്‌ കോടതിയിൽ വീണ്ടും ഹർജി നൽകിയത്.

ഇബ്രാഹിംകുഞ്ഞ് പാലാരിവട്ടം കേസിൽ അഞ്ചാംപ്രതിയാണ്. അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ച കേസ് എൻഫോഴ്‌സ്‌മെന്റാണ് അന്വേഷിക്കുന്നത്. വെറും സാധാരണ ലീഗ് പ്രവർത്തകനായാണ് ഇബ്രാഹിംകുഞ്ഞ്‌ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 2001ൽ നിയമസഭയിലേക്ക്‌ മത്സരിച്ചു തുടർന്നാണ് കോടിശ്വരൻ ആയതെന്ന് ഗിരീഷ് ബാബു വ്യക്തമാക്കി.

ഇബ്രാഹിംകുഞ്ഞ് തെരഞ്ഞെടുപ്പുകമീഷന്‌ കൊടുത്ത സത്യവാങ്മൂലത്തിൽ ഈ സ്വത്തുക്കൾ പലതും ഉള്ളതായി പറയുന്നില്ല എന്നും ഗിരീഷ് വ്യക്താക്കി. പിന്നീട്‌ 2 തവണ മന്ത്രിയും, എംഎൽഎയും ആയ ശേഷം ഇബ്രാഹിംകുഞ്ഞ്‌, കുടുംബാംഗങ്ങളുടെ അടക്കം പേരിൽ കോടികളുടെ സ്വത്താണ്‌ സമ്പാദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന സ്വത്ത് വിവരങ്ങൾ

ഓർക്കുക; ഈവാർത്ത കളമശ്ശേരി സ്വദേശിയായ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ മാത്രമാണ്. കേസ് അന്വേഷണം നടന്നു വരുകയാണ്. 

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button