
തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധം ഇപ്പോഴും ശരിയായ രീതിയിൽ തന്നെയെന്ന് ഇന്ത്യൻ കൗൺസിലോഫ് മെഡിക്കൽ റിസർച്ച് വൈറോളജി വിഭാഗത്തിന്റെ മുൻ മേധാവിയായ ഡോക്ടർ ടി.ജേക്കബ് ജോൺ.
കോവിഡ് വെെറസ് ബാധിതരുടെ ദിനംപ്രതിയുള്ള വർധനയിൽ യാതൊരുവിധ പരിഭ്രാന്തിയും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്താൽ കോവിഡ് ബാധിതരുടെയെണ്ണം വർധിക്കുന്നത് സ്വാഭാവികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷക്കണക്കിന് പ്രവാസികളും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളവരും കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. സംസ്ഥാനം മടങ്ങി എത്തിയ ആരേയും തടഞ്ഞില്ല. അവരെ സ്വീകരിക്കാനുള്ള ചങ്കൂറ്റമാണ് സംസ്ഥാനം കാണിച്ചത്.
രോഗബാധിതരായ ആളുകളെ കണ്ടെത്തി അവരിൽനിന്ന് ആർക്കും തന്നെ കോവിഡ് പകരില്ലെന്ന് ഉറപ്പാക്കുകയാണ് നിലവിൽ പ്രതിവിധി. കേരളം ഇ വഴിക്കാണ് മുന്നേറുന്നത്. മങ്ങുകയല്ല സംസ്ഥാനത്തിന്റെ വിജയം കൂടുതൽ തിളങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.