fbpx

ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് അന്വേഷിക്കാൻ വനിതാ ഉദ്യോഗസ്ഥരും

കണ്ണൂർ: പാലത്തായിൽ സ്കൂൾ വിദ്യാർഥികയെ അധ്യാപകൻ പീഡിപ്പിച്ച കേസിലെ അന്വേഷണത്തിന് വനിതാ ഉദ്യോഗസ്ഥരെയും സർക്കാർ നിയോഗിക്കുന്നു. കണ്ണൂർ ഡിവൈഎസ്പിയായ രേഷ്മ ഐപിഎസ് കാസർഗോഡ് എസ്പിയായ ശിൽപ എന്നിവരെയാണ് കേസിന്റെ തടുർഅന്വേഷണത്തിൽ ഭാഗമാകുക.

പെൺകുട്ടിയുടെ കുടുംബം അടക്കം നേരത്തെ തന്നെ പീഡനക്കേസ് വനിതാ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. ഐ.ജി ശ്രീജിത്തിന്റെ കേസന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് ഇരയുടെ കുടുംബം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കേസ് അന്വേഷണ ചുമതലയിൽ വനിതാ ഉദ്യോഗസ്ഥരെ അടക്കം ഉൾപ്പെടുത്താൻ തീരുമാനമായത്.

Also read വരുന്ന 28 ദിവസം നിർണായകം ; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടൻ മമ്മൂട്ടി

കേസിലെ പ്രതി അധ്യാപകനും ബിജെപി നേതാവുമായ പദ്മരാജനാണ്. കേസിൽ തുടരന്വേഷണമടക്കം പോലീസിന് നടത്താനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് കോടതി നൽകിയത്. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് തലശേരി കോടതിയുടെ അനുമതി നൽകിയത്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Leave a Reply

Your email address will not be published.

Back to top button