മൃതദേഹത്തോടുള്ള അനാദരവ് വിവരക്കേട് ; കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം സംസ്കരിക്കുന്നത് ബിജെപി നേതാവ് തടഞ്ഞ സംഭവത്തിൽ; കണ്ണന്താനം

കോട്ടയം: കൊവിഡ് വെെറസ് ബാധയെ തുടർന്ന് മുട്ടമ്പലത്ത് മരിച്ച വ്യക്തിയുടെ മൃതദേഹം പൊതുസ്മശാനത്തിൽ സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി നേതാവിന്റെ നടപടികളിൽ പ്രതികരണവുമായി മുൻ കേന്ദ്ര മന്ത്രി.

കോട്ടയത്തിന് തന്നെ ഈ സംഭവം അപമാനകരമെന്ന് ബിജെപിയുടെ മോൻ കേന്ദ്ര മന്ത്രി കൂടിയായ അൽഫോന്‍സ് കണ്ണന്താനം വ്യക്താക്കി. അവിടെ കണ്ടത് വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

Also read ഇന്ത്യന്‍ മണ്ണ് ചൈന കൈയടക്കി, തന്റെ രാഷ്ട്രീയഭാവി ഇല്ലാതായാലും സത്യം പറയും: ബിജെപിയെ വെട്ടിലാക്കി വീഡിയോയുമായി രാഹുല്‍ ഗാന്ധി

മൃതദേഹത്തോട് ഇത്തരത്തിൽ അനാദരവ് കാണിക്കുന്നത് ഏതുരാഷ്ട്രീയപ്പാര്‍ട്ടിയായാലും അത് തെറ്റാണെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. സ്ഥലത്തെ എംഎല്‍എയും മുൻ മന്ത്രിയുമായ തിരുവഞ്ചൂരിനും ഈ സംഭവത്തിൽ വീഴ്ച പറ്റിയതായും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ഇടയിൽ കാര്യങ്ങൾ വിശദീകരിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണന് കഴിഞ്ഞില്ലെന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ കണ്ണന്താനം ചൂണ്ടിക്കാട്ടി.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button