കേരളത്തിൽ കനത്ത മഴ തുടരുന്നു; ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; നാളേയും കനത്ത മഴ തുടരും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന്‌ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. 4 ജില്ലകളിൽ കാലവസ്ഥ നിരീക്ഷണം വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, ഇടുക്കി പത്തനംതിട്ട, എന്നി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കേരളാ തീരത്ത് ശക്തമായ തിരമാലകൾ വരുന്നതിനാൽ മീൻപിടുത്തക്കാർ രണ്ട് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്‌ഥ കേന്ദ്രം പുറത്തിറക്കിയ പത്രക്കുറിപ്പിലുടെ അറിയിച്ചു.

Also read കൺസൾട്ടൻസി വിവാദം ; രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ പൊളിച്ചടുക്കി കാര്യകാരണങ്ങൾ വിശദീകരിച്ച് മറുപടിയുമായി ഐസക്ക്

കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകും എന്നി ജില്ലകളിൽ രാവിലെ മുതൽ കനത്ത മഴയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇന്നലെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.

മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട്, ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, പാലക്കാട്, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് നാളെയാണ്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button