fbpx
EntertainmentKeralaVideo

ബാലഭാസ്‌ക്കറിനെ കൊന്നതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും കലാഭവന്‍ സോബി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും കലാഭവന്‍ സോബി. ബാലുവിനെ കൊലപ്പെടുത്തി അതിനുശേഷം മനപൂര്‍വ്വം വാഹനാപകടം സൃഷ്ടിച്ചതാണെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തി.

തനിക്കുനേരിടേണ്ടി വന്ന വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലു സഞ്ചരിച്ചിരുന്ന ഇന്നോവയുടെ ഗ്ലാസുകൾ അടിച്ചു തകര്‍ക്കുന്നതും. മറ്റൊരു ഇന്നോവ സംഭവ സ്ഥലത്ത് വന്നതായും താൻ കണ്ടുവെന്ന് റിപ്പോര്‍ട്ടർ ടിവി ചാനലിനോടാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ബാലുവിന് അപകടം സംഭവിച്ച സ്ഥലത്ത് വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ പ്രതി സരിത്തിനെ കണ്ടെന്ന സോബിയുടെ വെളിപ്പെടുത്തൽ സംസ്ഥാനത്ത് വലിയ ചർച്ച ആയിരുന്നു.

അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ വീഡിയോ ചുവടെ

കലാഭവന്‍ സോബിയുടെ 'മരണമൊഴി' പുറത്ത്‌

കലാഭവന്‍ സോബിയുടെ 'മരണമൊഴി' പുറത്ത്‌

Dikirim oleh Reporter Live pada Kamis, 30 Juli 2020

വീഡിയോ കടപ്പാട് : റിപ്പോർട്ടർ ടിവി ഫേസ്ബുക്ക് പേജ്

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close