fbpx
Kerala

ഈ ചാണകക്കുഴിയുടെ പരിസരത്ത് ജീവിതത്തിലൊരിക്കൽ പോലും പോകേണ്ട ഗതികേട് വന്നിട്ടില്ല; ആർഎസ്എസ് ശാഖയില്‍ താന്‍ പോയിട്ടുണ്ടെന്ന സന്ദീപിന്റെ ആരോപണത്തിന് സ്വരാജ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വെെറൽ

കോഴിക്കോട്: ആർഎസ്‌എസിന്റെ ശാഖയില്‍ താൻ പോയി എന്ന യുവമോർച്ച നേതാവ് സന്ദീപിന്റെ ആരോപണത്തിന് മറുപടിയുമായി സിപിഐഎം നേതാവും എംഎൽഎയുമായ എം. സ്വരാജ്.

മനോരമ ന്യൂസ് ചാനലിൽ അയ്യപ്പദാസ് നടത്തിയ ചാനൽ ചര്‍ച്ചയിലാണ് സന്ദീപിന് ഇത്തരം ആരോപണം ഉന്നയിച്ചതും എം. സ്വരാജ് യുവമോർച്ച നേതാവിന് മറുപടി നൽകിയതും.

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഉള്ള ഉപ്പുകുളമെന്ന സ്ഥലത്താണ് എം സ്വരാജ് ആർഎസ്എസ് ശാഖയില്‍ പോയതായി സന്ദീപ് ആരോപിച്ചത്. തന്നോട് സ്ഥലത്തെ ബിജെപി പ്രവർത്തകനും സ്വരാജിന്റെ സുഹൃത്തുമായ അൾ പറഞ്ഞു എന്ന് വ്യക്തമാക്കിയാണ് സന്ദീപ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

സ്വരാജിന്റെ സുഹൃത്തായ ബി.ജെ.പി നേതാവ് തനിക്ക് മെസേജ് അയച്ചെന്നായിരുന്നു സന്ദീപ് വാര്യരുടെ വാദം. ജീവിതത്തിലൊരിക്കിലും ഈ ചാണകക്കുഴിയുടെ സമീപത്ത് പോലും പോയിട്ടില്ലെന്നായിരുന്നു സ്വരാജിന്റെ മറുപടി.

എം സ്വരാജിന്റെ മറുപടി ഇങ്ങനെ

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close