fbpx
Kerala

നേതൃത്വത്തിന്റെ യഥാര്‍ത്ഥ മുഖം അണികള്‍ തിരിച്ചറിയണം; പണത്തിനായി എന്തും ചെയ്യുന്നവരാണ് ആര്‍എസ്എസ്; ക്വാറി പ്രവർത്തിക്കാൻ കോൺഗ്രസ് നേതാവ് ആർഎസ്എസ് നേതാവിന് 3കോടി രൂപ കോഴ നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി; എം വി ജയരാജന്‍

കണ്ണൂർ: കോൺഗ്രസ് നേതാവിന്റെ ക്വാറി സുഗമമായിട്ട് പ്രവർത്തിക്കാൻ. കണ്ണൂരിലെ ആർഎസ്എസ് നേതാവിന് 3 കോടി കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ. ആർഎസ്എസിനെതിരെ രൂക്ഷ വിമർശവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.

ആർഎസ്‌എസിന്റെ പ്രവർത്തകനാണ് ക്വാറിയുടമയായ തങ്കച്ചൻ സംഘപരിവാർ നേതാവ് ശശിധരന് വലിയ തുക കോഴയായി നൽകിയെന്ന കാര്യം വെളിപ്പെടുത്തിയത്.

Also read നേതൃത്വത്തിന്റെ യഥാര്‍ത്ഥ മുഖം അണികള്‍ തിരിച്ചറിയണം; പണത്തിനായി എന്തും ചെയ്യുന്നവരാണ് ആര്‍എസ്എസ്; ക്വാറി പ്രവർത്തിക്കാൻ കോൺഗ്രസ് നേതാവ് ആർഎസ്എസ് നേതാവിന് 3കോടി രൂപ കോഴ നൽകിയയന്ന ആരോപണത്തിൽ പ്രതികരണവുമായി; എം വി ജയരാജന്‍

ആര്‍എസ്എസ് നേതൃത്വം പണത്തിനായിട്ട് എന്തും ചെയ്യുന്നവരാണെന്നും സ്വന്തം അണികളെപോലും
പണത്തിനായി വഞ്ചിക്കുന്നവരാണെന്ന് ഇതോടെ വ്യക്തമായതായും ഇവരുടെ യഥാര്‍ത്ഥ മുഖം അണികള്‍ തിരിച്ചറിയണമെന്നും ജയരാജൻ വ്യക്തമാക്കി.

കെെരളി പീപ്പിൾ ടിവിയോടാണ് ആർഎസ്‌എസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ വീഡിയോ പുറത്തുവിട്ടത്. ഇതോടെ ജില്ലയിലെ കോൺഗ്രസ് ബിജെപി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് പുറത്തായിരിക്കുന്നത്.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close