fbpx
Kerala

സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉപവാസ സമരവുമായി ഒ രാജഗോപാല്‍

തിരുവനന്തപുരം: കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന ആവിശ്യവുമായി. ബിജെപി നേതാവും എംഎൽഎയുമായ ഓ രാജഗോപാൽ സത്യാഗ്രഹ സമരം ആരംഭിച്ചു.

ബിജെപിയുടെ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് രാജഗോപാൽ ഉപവാസം ഇരിക്കുന്നത്. ബിജെപിയുടെ ദേശീയ തലത്തിലുള്ള ജനറല്‍ സെക്രട്ടറി വീഡിയോ കോൾ വഴിയാണ് നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്.

അതേസമയം രാജഗോപാൽ നിരാഹാരസമരം ഇരിക്കുന്നതിൽ അത്യുത്തി രേഖപ്പെടുത്തി ഒരു വിഭാഗം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. ഈ പ്രായത്തിലും അനാവിശ്യ ആവശ്യമുന്നയിച്ച് ഇദ്ദേഹത്തെ പ്രഹസന നിരാഹാരമിരുത്തുന്നത് തെറ്റൊന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സ്വർണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ രാജഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ. വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബി ജെ പിയുമായി ബന്ധമുള്ള ജ്വല്ലറി ഉടമയ്ക്കുവേണ്ടി സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നതായി ഇതിനോടകം തന്നെ ആരോപണമുയർന്നിട്ടുണ്ട്.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close