fbpx

രാജമലയിൽ ഉണ്ടായത് വലിയ ദുരന്തം; നിരവധി വീടുകൾ മണ്ണിനടിയിൽ; നിരവധി പേർ മരിച്ചതായും സൂചന; രക്ഷാപ്രവർത്തനം വെല്ലുവിളി വഴികൾ മണ്ണിടിഞ്ഞ് വീണ നിലയിൽ

മൂന്നാര്‍: രാജമല മണ്ണിടിച്ചിലിൽ നടന്നത് വൻ ദുരന്തമെന്ന് റിപ്പോർട്ട്. നാല് വീടുകൾ മണ്ണിനടിയിലാണ്. 5 പേര്‍ മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുലര്‍ച്ചെ 3 മിണിയോടെയാണ് വൻ ദുരന്തം നടന്നത്. സ്ഥലത്തെ താമസക്കാർ ഉറങ്ങുന്ന സമയത്താണ് ഈ അപകടം നടന്നത്.

14 പേരെ രക്ഷാപ്രവർത്തകർ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾ അടക്കം 80 ഓളം ആളുകൾ സ്ഥലത്ത് നേരത്തേ താമസിച്ചിരുന്നതായും പരിസര വാസികൾ വ്യക്താക്കി. ഇവർ കുടുങ്ങിക്കിടുക്കയായോ. രക്ഷപെട്ടോ എന്ന കാര്യത്തിൽ ഇത് വരേയും വ്യക്തതയില്ല. ടാറ്റാ ആശുപത്രിയില്‍ നാലുപേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാജമലയിലെ മണ്ണിടിച്ചിൽ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ നിർദേശവുംം നൽകിയതായി എം.എം മണിയും വ്യക്താക്കി. അപകടസ്ഥലത്തേക്ക് എത്തിച്ചേരൽ വളരേ പ്രയാസകരമാണ്. വഴികൾ മണ്ണിടിഞ്ഞ് വീണ നിലയിലാണ്.

കൂടാതെ കനത്ത കാറ്റിനെ തുടർന്ന് സ്ഥലത്ത് വെെദ്യുതി ബന്ധം താറുമാറായി കിടക്കുകയാണ്. മൊബൈൽ ടവറുകൾ അടക്കം പ്രവർത്തന രഹിതമാണ്. മഴക്കെടുതി ജില്ലയിൽ മൂർച്ഛിച്ച സാഹചര്യത്തില്‍ അടിയന്തര യോഗം റവന്യു മന്ത്രി വിളിച്ചിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button