fbpx

കൈരളിയുടെ എംഡിയായി ബ്രിട്ടാസും, ചെയര്‍മാനായി മമ്മൂട്ടിയും; വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: നടൻ മമ്മൂട്ടിയേയും ജോണ്‍ ബ്രിട്ടാസിനേയും കെെരളി ടിവിയുടെ ചെയര്‍മാനായും. ഡയറക്ടറായും വീണ്ടും തിരഞ്ഞെടുത്തു. മലയാളം കമ്യൂണിക്കേഷന്‍സിന്റെ 20ാം വാര്‍ഷിക യോഗത്തിലാണ് കൈരളിയുടെ ചെയര്‍മാനായി മമ്മൂട്ടിയേയും. ജോണ്‍ ബ്രിട്ടാസിനെ മാനേജിംഗ് ഡയറക്ടറായും തെരഞ്ഞെടുത്തത്.

ഓണ്‍ലൈനായാണ് യോഗം നടന്നത്. ചാനൽ അതിന്റെ മൂല്യങ്ങള്‍ ഇനിയും കാത്തുസൂക്ഷിച്ച് തന്നെ മുന്നോട്ടുപോകുമെന്നും മമ്മൂട്ടി യോഗത്തിൽ പറഞ്ഞു. കോവിഡ് പ്രതിസന്ധികൾ ഉണ്ടായിട്ടും മലയാളം കമ്യൂണിക്കേഷൻസിന്റെ പ്രകടനം ആശാവഹമാണെന്നും ചടങ്ങിൽ ജോണ്‍ ബ്രിട്ടാസ് വ്യക്താക്കി.

പ്രതിസന്ധികൾ എല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ അശ്രാന്തപരിശ്രമത്തിലാണെന്നും ബ്രിട്ടാസ് പറഞ്ഞതായി കെെരളി ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിപിഐഎമ്മിനെതിരെ പ്രമുഖ വാർത്താ ചാനലുകൾ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചു മൂന്നേറുമ്പോൾ. കൈരളി ന്യൂസ് ചാനലില്‍ ഏതാനും ദിവസങ്ങൾ മുമ്പ് വലിയ അഴിച്ചുപണികൾ നടത്തിയിരുന്നു.

ന്യൂസ് 18 ൽ നിന്ന് ശരത് ചന്ദ്രനെ എത്തിച്ച് കെെരളി ന്യൂസ് ചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്ററായി നിയമിക്കുകയും. അത് കൂടാതെ ജോൺ ബ്രിട്ടാസ് കൂടി അവതാരകനായി ചർച്ചകളിൽ എത്തുകയും ചെയ്തിരുന്നു. പിന്നാലെ പാർട്ടിയുടെ ചാനൽ വലിയ വളർച്ചയാണ് ഏതാനും ആഴ്ചകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ അടക്കം നേടിയത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button