fbpx

മലപ്പുറം കളക്ടര്‍ക്ക് കൊവിഡ്; മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാനത്തെ 4 മന്ത്രിമാർ സ്വയം നിരീക്ഷണത്തില്‍ പോകും. മലപ്പുറം കളക്ടര്‍ക്കും 21 ജീവനക്കാർക്കും കൊവിഡ് വെെറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ സ്വയം നിരീക്ഷണത്തില്‍ പോകുന്നത്.

മുഖ്യമന്ത്രിക്കൊപ്പം കെ.ടി. ജലീല്‍, കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍ എ.സി. മൊയ്ദീന്‍, എന്നിവരാണ് ഇന്ന് നിരീക്ഷണത്തില്‍ പോവും. മന്ത്രിമാരും മുഖ്യമന്ത്രിയും അടക്കം നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്ന് മലപ്പുറം ഡിഎംഒ നേരത്തെ പ്രതികരിച്ചിരുന്നു.

വിമാനാപകടം കരിപ്പൂര്‍ ഉണ്ടായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ആരോഗ്യമന്ത്രി ഉന്നതവിദ്യാഭ്യാസ മന്ത്രി അടക്കം കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് ഇന്ന് കോവിഡ് സ്ഥിരീകരിച്ച ജില്ലാ കളക്ടറുമായി യോഗം ചേർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ളവർ നിരീക്ഷണത്തിൽ പോകുന്നത്

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button