fbpx

ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: പിണറായി വിജയന്റെയും, ശൈലജ ടീച്ചറുടേയും കൊവിഡ് 19 ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്. ഉടന്‍തന്നെ വി.എസ്. സുനില്‍കുമാര്‍, ഇ.പി. ജയരാജന്‍, കെ.ടി.ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, എന്നി മന്ത്രിമാരുടെ കൂടി കോവിഡ് പരിശോധനാ ഉടൻ ഫലം പുറത്തുവരും.

മലപ്പുറം കളക്ടര്‍ക്ക് വെെറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച മന്ത്രിമാർ എല്ലാം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ആരോഗ്യ വകുപ്പ് തിരുമാനിച്ചത്.ഈ സാഹചര്യത്തിൽ നിരീക്ഷണത്തില്‍ കഴിയാൻ തന്നെയാണ് മന്ത്രിമാരുടെ തീരുമാനം.

Also read പിടി തോമസ് ഉന്നയിച്ചിട്ടുള്ള ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതം; കോൺഗ്രസ് നേതാവിന്റെ ആരോപണത്തെ പൊളിച്ചടുക്കി; കാര്യങ്ങൾ എണ്ണി പറഞ്ഞ് ; തോമസ് ഐസക്

മലപ്പുറം കളക്ടറുടെ സമ്പര്‍ക്കപ്പട്ടിയില്‍ മുഖ്യമന്ത്രിയും 7 ഓളം മന്ത്രിമാരും ഉള്ളതിനാൽ നിരീക്ഷണത്തിലാണ്. ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, എ.സി.മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി.ജലീല്‍, ശശീന്ദ്രന്‍ അടക്കമുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്ന മന്ത്രിമാര്‍.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button