fbpx

കോൺഗ്രസ് അനുകൂല നിലപാടും, വ്യാജവാർത്തകളും തിരിച്ചടിയായി ; ചാനൽ റേറ്റിംഗിൽ കരകയറാൻ ആകാതെ ഇത്തവണയും മനോരമ 3ാം സ്ഥാനത്ത് ; 24 ന്യൂസ് ഇത്തവണയും രണ്ടാം സ്ഥാനം നിലനിർത്തി ശക്തി തെളിയിച്ചു; 5ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: ബാർക്ക് റേറ്റിംഗിൽ തുടർച്ചയായ ആഴ്ചയകളിലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് മനോരമ ന്യൂസ് ചാനൽ. ഏതാനും മാസങ്ങളായി ശ്രീകണ്ഠൻ നായരുടെ 24 ചാനലാണ് 2 സ്ഥാനം കെെയ്യാളുന്നത്. ഒന്നാം സ്ഥാനത്ത് ഇത്തവണയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ്.

കഴിഞ്ഞ ഒരാഴ്ചയായി മനോരമ ന്യൂസ് ചാനൽ ഗംഭീര ചർച്ചകൾ അടക്കം സംഘടിപ്പിച്ചെങ്കിലും. ഈ ആഴ്ചയും രണ്ടാംസ്ഥാനം ലഭിച്ചില്ല. നിഷ പുരുഷോത്തമൻ അയ്യപ്പദാസ് അടക്കമുള്ളവരുടെ കോൺഗ്രസ് അനുകൂല നിലപാടും. നിരന്തര വ്യാജ വാർത്ത പ്രചരണവുമാണ് മനോരമയെ പ്രേക്ഷകർ കെെവിടാൻ കാരണം. കരിപ്പൂർ വിമാനാപകടത്തിൽ അടക്കം വ്യാജ പ്രചാരണം ചാനൽ നടത്തിയിരുന്നു.

അതേസമയം അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് മാതൃഭൂമിയുടെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ന്യൂസ് ചാനലാണ്. സംഘപരിവാർ കോൺഗ്രസ് അനുകൂല നിലപാടുകളാണ് ചാനലിനെ പ്രേക്ഷകർ കൈവിടാൻ കാരണം. നിഷ്പക്ഷ നിലപാടുകളുമായി ശ്രീകണ്ഠൻ നായരുടെ 24ന്യൂസ് കടന്നുവന്നതോടെ. മാതൃഭൂമിയെ ജനം കൈവിടുകയാണ് ചെയ്തത്. 2 ആം സ്ഥാനത്ത് നിന്ന് മാതൃഭൂമി ന്യൂസ് ഓരോ ദിവസം ചെല്ലുന്തോറും കീഴോട്ട് പോകുന്നതാണ് പിന്നീട് കാണാനായത്.

അതേസമയം നാലാം സ്ഥാനം സംഘപരിവാർ ചാനലായ ജനം ടിവിക്കാണ് ഇത്തവണ ലഭിച്ചത്. സ്വർണകടത്ത് കേസിൽ ഏറ്റവും പുതിയ അപ്ഡേറ്റ് നൽകിയതാണ് റേറ്റിംഗ് ഉയരാൻ കാരണം. കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കുന്നതാണ് ചാനലിന് ഗുണകരമായത്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരളവും. മാധ്യമത്തിന്റെ മീഡിയവണ്ണും ആദ്യ 5 ൽ ഇല്ല. ചാനൽ മേഖലയിൽ ഏറ്റവും കൂടുതൽ പണം മുടക്കി മുന്നോട്ട് പോകുന്ന ചാനലുകളാണ് മനോരമ ന്യൂസും, മാതൃഭൂമി ന്യൂസും, ന്യൂസ് 18ഉം. ചാനൽ റേറ്റിങ്ങിൽ തുടർച്ചയായി പിന്നോട്ട് പോകുന്നത് വരും ദിവസങ്ങളിലെ അവരുടെ പ്രവർത്തനത്തെ തന്നെ ബാധിക്കാനിടയുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button