
തിരുവനന്തപുരം: പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പമ്പയിലെ മണൽ നീക്കം ചെയ്തിൽ അഴിമതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതി ചൂണ്ടിക്കാട്ടി താൻ കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ പമ്പ ത്രിവേണി പുഴകളിൽ നിന്ന് നീക്കാനായി ക്ലേയ്സ് ആന്റ് സെറാമിക്സ് ലിമിറ്റഡിന് നേരത്തെ അനുമതി നൽകിയിരുന്നു. ഇവരാണ് മണൽ നീക്കിയതും.
മണൽ ഏറിയ ഭാഗവും നീക്കിയതൊടെ ഇത്തവണ മഴ കനത്തെങ്കിലും സ്ഥലത്ത് വെള്ളപൊക്കം ഉണ്ടായില്ല.
സ്ഥലം എംഎൽഎ രാജു എബ്രഹാം അടക്കാം മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മദ്യ തിരുവിതാംകൂറിനെ പ്രളയത്തിൽ നിന്നും രക്ഷിച്ച മുഖ്യമന്ത്രിക്ക് ബിഗ് സല്യൂട്ട് എന്ന് പറഞ്ഞുകൊണ്ടാണ് എംഎൽഎ അഭിനന്ദിച്ചത്.