ചരിത്രം കുറിച്ച് ഡിവൈഎഫ്ഐ; ആദ്യ 12 മിനിറ്റില്‍ 77000 ലൈക്കും 130k കമന്റും ; ഡിവൈഎഫ്ഐ പേജിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മികച്ച പ്രതികരണം

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ യൂത്ത് ഫോർ ഇന്ത്യ പരിപാടിക്ക് ഓൺലൈനിൽ വലിയ സ്വീകാര്യത.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സംസാരിച്ച വീഡിയോയ്ക്ക് രാഷ്ട്രീയ എതിരാളികളെ പോലും അമ്പരപ്പിക്കുന്ന പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ആദ്യ 10 മിനിറ്റ് കഴിയുമ്പോൾ 59000 ആളുകളാണ് പേരാണ് വീഡിയോ ഡിവൈഎഫ്ഐ പേജിലൂടെ മാത്രം ലൈവായി കണ്ടത്.

57000 ലെെക് റിയാക്ഷനും 37000 ത്തിലധികം ഷെയറുമാണ് ആദ്യ 10 മിനിട്ട് കഴിയുമ്പോൾ വീഡിയോയ്ക്ക് ലഭിച്ചത്. 1,30,000 ആളുകളാണ് ഈ ലെെവ് വീഡിയോക്ക് ആദ്യ പതിനഞ്ചുമിനിറ്റില കമന്റ് ചെയ്തത്.

ഡിവെെഎഫ്ഐ പേജിൽ മുഖ്യമന്ത്രിയുടെ പ്രസംഗം ഷെയറും ലൈക്കും തേടി ഡി.വൈ.എഫ്.ഐയെന്ന തരത്തിൽ മനോരമ പത്രം അടക്കം വാർത്ത നൽകിയിരുന്നു. എഎ റഹിം അടക്കം വാർത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

അതേസമയം 1 മണിക്കൂർ കഴിയുമ്പോൾ വീഡിയോയ്ക്ക് 103 ലക്ഷം റിയാക്ഷനാണ് ലഭിച്ചത്. 166 കെ കമന്റും 54 കെ ഷെയറും ലഭിച്ചിട്ടുണ്ട്. ഓൺലൈനിൽ പുതുചരിത്രം എഴുതിയ
എല്ലാവർക്കും നന്ദിയെന്ന് വ്യക്താക്കി ഡിവൈഎഫ്ഐയും രംഗത്ത് എത്തിയിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button