അന്താരാഷ്ട്ര നിലവാരത്തിലുള്ള 34 സ്കൂളുകളുടെ കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു; ഇത്രയും സ്കുളുകൾ ഒറ്റദിവസം ഉദ്ഘാടനം ചെയ്യുന്നത് കേരള ചരിത്രത്തിൽ ആദ്യമായി


തിരുവനന്തപുരം: 34 സ്കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കുന്നു. മുപ്പത്തിനാലോളം വിദ്യാലയങ്ങളെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തിയാണ് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ്ങ് വഴി ഉദ്ഘാടനം ചെയ്തത്..
സർക്കാർ പ്രഖ്യാപിച്ച 100 ദിനം 100 പദ്ധതികളിൽ പെടുത്തിയാണ് സംസ്ഥാനത്ത് ഈയൊരു പ്രധാന പദ്ധതി കൂടി ഉദ്ഘാടനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
17 ഓളം സ്കൂളുകൾ നേരത്തെ തന്നെ പൂർത്തിയാക്കി കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. 5 കോടി രൂപ കിഫ്ബിയിൽ നിന്ന് ഓരോ സ്കൂളിനും ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്. മികവിന്റെ കേന്ദ്രങ്ങളായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഇത്രയും സ്കുളുകൾ ഒറ്റദിവസം ഉദ്ഘാടനം ചെയ്യുന്നത് കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ്.
https://www.facebook.com/PinarayiVijayan/videos/649602012354698/
100 ദിനം 100 പദ്ധതികളിൽ മറ്റൊരു പ്രധാന പദ്ധതി കൂടി ഉത്ഘാടനം ചെയ്യുകയാണ്. മികവിന്റെ കേന്ദ്രങ്ങളായി സർക്കാർ വിദ്യാലയങ്ങൾ.#100ദിനം#100തുടക്കങ്ങൾ#100പദ്ധതികൾ
Dikirim oleh Pinarayi Vijayan pada Selasa, 08 September 2020