fbpx

10 ദിവസത്തിനകം പാലാരിവട്ടം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് : ഇ ശ്രീധരൻ

ആദ്യം നടക്കുക പാലം പണിയ്ക്കുള്ള പൊളിക്കൽ

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുള്ള പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 10 ദിവസത്തിനകം ആരംഭിക്കുമെന്ന്‌ ഇ ശ്രീധരൻ. പാലത്തിന്റെ സെെഡിൽ കൂടി ഗതാഗതം തുടരാൻ വേണ്ടവിധം ബാരിക്കേഡുകൾ അടക്കം സ്ഥാപിച്ച്. സുഗമായ യാത്ര ജനങ്ങൾക്ക് ഒരുക്കിയ ശേഷമാണ് പൊളിക്കൽ നടപടികൾ ആരംഭിക്കു എന്നും ഡിഎംആർസിയുടെ മുഖ്യ ഉപദേഷ്‌ടാവ്‌ വ്യക്താക്കി.

പാലം നിർമാണത്തിന് വേണ്ടി ഡിഎംആർസി എല്ലാ തയ്യാറെടുപ്പുകളും മുൻപ് പണിയാൻ തീരുമാനിച്ചപ്പോൾ തന്നെ പൂർത്തിയാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. നിർമാണം ആരംഭിച്ചത് എട്ടോ ഒൻപതോ മാസത്തിനകം പാലം പൂർണരൂപം ഗതാഗതയോഗ്യമാകുമെന്നും ശ്രീധരൻ വ്യക്താക്കി.

പാലം പണിതിരിക്കുന്ന പഴയ 102 ഗർഡറുകൾ പൊളിച്ചുനീക്കി പുതിയത് സ്ഥാപിക്കും. കളമശേരിയിലെ എച്ച്‌എംടിയുടെ സ്ഥലത്ത് തന്നെ പുതിയ ഗർഡറുകൾ വാർക്കും. പുതിയ പാലരിവട്ടം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ, പൊളിക്കൽ അടക്കം ഊരാളുങ്കലാണ് ചെയ്യുക.

നേരത്തെ പാലം പണിയിൽ നിന്ന് പിൻവാങ്ങുന്നുവെന്ന്‌ സൊസൈറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ ഡിഎംആർസി പാലം പണിയുടെ ചുമതല ഏറ്റെടുത്തതോടെ ഊരാളുങ്കൽ തീരുമാനം മാറ്റുകയായിരുന്നു.

അതേസമയം പാലം പണിയുടെ നിർമാണത്തുക അൽപ്പം കൂടാനാണ് സാധ്യത. നേരത്തെ പാലം പണിയ്ക്ക് 18.71 കോടി ആയിരുന്നു ചിലവ് പ്രതീക്ഷിച്ചത്‌. എന്നാൽ ഒരു വർഷം പിന്നിട്ട സ്ഥിതിക്കും, കോവിഡ് പശ്ചാത്തലവും കാരണം 21 കോടിയോളം വരെ ചിലവാകാമെന്നാണ് റിപ്പോർട്ടുകൾ.
കേവലം ഒരു വർഷം കൊണ്ട് സിമന്റ് കമ്പി പാറ മണൽ
എന്നിവയുടെ വിലയിൽ നല്ല രീതിയിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button