fbpx

കോൺഗ്രസ് ബിജെപി സമരങ്ങൾ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം; കോവിഡ്‌ പ്രതിരോധത്തെ തുരങ്കം വയ്‌ക്കുകയാണ് പ്രതിപക്ഷം; രൂക്ഷ വിമർശവുമായി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷം സംസ്ഥാനത്തുടനീളം നടത്തി വരുന്ന സർക്കാർവിരുദ്ധ സമരകോലാഹലങ്ങൾ കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം എന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം തുരങ്കംവയ്‌ക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

ബിജെപി യുഡിഎഫ്‌ നേത്യത്വം നടത്തുന്ന അക്രമസമരങ്ങളെ പുരോഗമന കേരളത്തിന്‌ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസ് ആരെയും തങ്ങൾ സംരക്ഷിക്കില്ലെന്നുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം മാതൃകാപരമാണെന്നും കാനം പറഞ്ഞു.

രാജ്യ സുരക്ഷയെ അടക്കം ബാധിക്കുന്ന സ്വർണകടത്ത് കേസ് എൻഐഎ 2 മാസമായി അന്വേഷിച്ചിട്ടും എത്തിയ സ്വർണത്തിന്റെ ഉറവിടമോ ഇത് ഇത്തിച്ചതിന് പിന്നിലുള്ള കൂടുതൽ ആളുകൾ ആരൊക്കെയെന്നൊ അന്വോഷണ സംഘത്തിന് കണ്ടെത്താൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുകമറസൃഷ്ടിച്ച് എൽഡിഎഫ് സർക്കാരിനെ ജനമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ വേണ്ടി നടക്കുന്ന നീക്കമാണ്‌ ഇതിനൊക്കെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രി ജലീലിനെയോ
മുഖ്യമന്ത്രിയെയോ സിപിഐ യോഗത്തിൽ വിമർശിച്ചെന്ന രീതിയിൽ മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റാണെന്നും കാനം രാജേന്ദ്രൻ പരോക്ഷമായി ചൂണ്ടിക്കാട്ടി. എൽഡിഎഫിനെ അടിക്കാൻ വേണ്ടിയുള്ള വടിയല്ല സിപിഐയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button