
കുന്നംകുളം: ബജ്രംഗ്ദൾ ആർഎസ്എസ് സംഘം സിപിഐ എം നേതാവിനെ കുത്തിക്കൊന്നു. സിപിഎം പുതുശ്ശേരി ബ്രാഞ്ചിന്റെ സെക്രട്ടറിയായ സനൂപിനെയാണ് കൊലപ്പെടുത്തിയത്. സംഭം നടന്ന സ്ഥലത്ത് വച്ചുതന്നെ സനൂപ് കൊല്ലപ്പെട്ടു.
ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം നടന്നത്. ജിത്തു, വിപിൻ, അഭിജിത്ത് എന്നി 3 സിപിഎം പ്രവർത്തകർക്ക് അടക്കം സംഭവത്തിൽ പരിക്കേറ്റു. വിപിനെ ത്രിശൂരിലെ ജൂബിലി മിഷൻ ഹോസ്പിറ്റലിലും ജിത്തുവിനെ ത്രിശൂരിലെ റോയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
ഒരാളുടെ നില അൽപം ഗുരുതരമാണ്.
പരേതരായ സതിയുടെയും ഉണ്ണിയുടെയും മകനാണ് കൊല്ലപ്പെട്ട സനൂപ്. സ്ഥലത്തെ ബജ്രംഗ്ദൾ ആർഎസ്എസ് ക്രിമനൽ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
കേസിലെ പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായി ലോക്കൽ പോലീസ് വ്യക്തമാക്കി. ഉടൻ തന്നെ പ്രതികളെ പിടികൂടാനാകുമെന്നും പോലീസ് വ്യക്തമാക്കി.