fbpx

പരോളിലിൽ ഇറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശ്ശൂര്‍: പോക്സോ കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ. എളനാട് സതീഷിനെയാണ് വെട്ടി കൊന്ന നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന് 36 വയസായിരുന്നു.
കൊലയാളിയെ കണ്ടെത്താൻ പഴയന്നൂർ ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആൾത്താമസമില്ലാത്ത വീടിന്‍റെ മുന്നിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അയൽവാസിയാണ് മൃതദേഹം കണ്ടത്. ആദിവാസിയായ യുവതിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട്‌ സതീഷ് 8 മാസമായി ജയിലിലായിരുന്നു.

ജാമ്യത്തിലിറങ്ങിയ സതീഷ് ഏതാനും ദിവസമായി എളനാടും പരിസര പ്രദേശങ്ങളിലും ചുറ്റിക്കറങ്ങുന്നതായി നാട്ടുകാർ കണ്ടിരുന്നു.
എന്നാൽ ആൾത്താമസമില്ലാത്ത ഈ വീട്ടിൽ മദ്യപാന സംഘം ഒത്തുകൂടാറുണ്ടായിരുന്നതായും നാട്ടുകാർ വ്യക്തമാക്കി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button