സോഷ്യൽ മീഡിയയിൽ കൂടി അധിക്ഷേപിച്ചാൽ ഇനി പിടിവീഴും; ഭേദഗതി വരുന്നു?


തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ചാൽ ഇനി മുതൽ പിടിവീഴും. നിലവിലുള്ള പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ മന്ത്രിസഭ യോഗം അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ.
സാമൂഹിക മാധ്യമങ്ങൾ വഴി നടന്ന് വരുന്ന അതിക്ഷേപങ്ങൾക്കെതിരെ നിലവിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസാക്ടിൽ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടി പരക്കേ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഡബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിക്കെതിരെ സോഷ്യൽ മീഡിയയിൽ കൂടി നടന്ന അക്രമവും. വിവാദ യൂട്യൂബറെ ഭാഗ്യലക്ഷ്മിയടക്കം ചേർന്ന് ആക്രമിച്ചതുമടക്കം ഈയിടെ ചർച്ചയായ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കമെന്നാണ് സൂചന.