fbpx

140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം അനിൽ അക്കര തകർത്തു; എംഎൽഎ ഓഫീസിന് മുന്നിൽ വടക്കാഞ്ചേരി ഫ്ലാറ്റ് ഗുണഭോക്താക്കളുടെ സമരം ശക്തമാകുന്നു ; എംഎൽഎ വെട്ടിൽ

വടക്കാഞ്ചേരി: ചരൽപ്പറമ്പിലെ വീടില്ലാത്ത കുടുംബങ്ങൾക്ക് ലൈഫ്‌ പദ്ധതിയിൽ പെടുത്തി ഫ്ലാറ്റ് നിർമിക്കുന്നത് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അനിൽ അക്കര ഇല്ലാതാക്കിയതിൽ പ്രതിഷേധിച്ച് ഗുണഭോക്താക്കൾ എംഎൽഎ ഓഫീസിന് മുന്നിൽ സമരത്തിൽ.

140 തോളം കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നമാണ് സിബിഐ കേസെടുത്തതോടെ ഇല്ലാതാക്കിയത്. കോൺഗ്രസ് എംഎൽഎയുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരമാണ് ഗുണഭോക്താക്കൾ തുടരുന്നത്.

17 ദിവസമായി തുടരുന്ന സമരം സിപിഎം ജില്ലാക്കമ്മിറ്റിയംഗം ഇന്നലെ ഉദ്ഘാടനം ചെയ്‌തു. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് സമരക്കാർ വ്യക്താമാക്കി. 140 കുടുംബങ്ങളുടെ വീട് ഇല്ലാതാക്കിയതിൽ അനിൽ അക്കരയ്ക്കെതിരെ മണ്ഡലത്തിൽ പ്രതിഷേധം ശക്തമാണ്.

വരുന്ന തിരഞ്ഞെടുപ്പിൽ അടക്കം ഇത് തോൽവിയിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേത്യത്വവും.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button