fbpx

കെ.എം ഷാജിയുടെ ഉപ്പൂപ്പ വയനാട് ഹെെവേയുടെ സെെഡിൽ പണി കഴിപ്പിച്ച; 3 നില വീടെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം വരിക്കാ ശ്ശേരിമനയുടേത്

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ ഉപ്പൂപ്പ വയനാട് ഹെെവേയുടെ സെെഡിൽ പണി കഴിപ്പിച്ച മൂന്നുനില വീടെന്ന രീതിയിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നു ചിത്രം വ്യാജം. ചിത്രം മോഹൻ ലാൽ, മമ്മൂട്ടി, ജയസൂര്യ എന്നി താരങ്ങൾ അഭിനയിച്ച ഹിറ്റ് സിനിമകൾ ചിത്രീകരിച്ച വരിക്കാശ്ശേരി മനയാണ്.

പാലക്കാട് ജില്ലയിലെ  ഒറ്റപ്പാലത്തിന്  സമീപമുള്ള  മനിശ്ശേരിയിലാണ് വരിക്കാ ശ്ശേരിമന  സ്ഥിതിചെയ്യുന്നത്. ഏകദേശം 80 ന് മുകളിൽ മലയാള ചലച്ചിത്രങ്ങളും നിരവധി മറ്റുഭാഷ സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

പഴമയുടെ പ്രൗഢി വിളിച്ചോതുന്ന മനയുടെ ചിത്രം ഇന്നലെ രാത്രി മുതലാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി 25 ലക്ഷം കോഴവാങ്ങിയെന്ന കേസിൽ ഇ.ഡി അന്വോഷണം ആരംഭിക്കുയും. വീട് നിർമാണത്തിൽ അടക്കം വൻ ക്രമക്കേട് കണ്ടെത്തുകയും, വീട് പൊളിക്കാൻ നോട്ടിസ് നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

വരിക്കാശ്ശേരി മന: pic credit

തുടർന്ന് ഷാജിയെ ന്യായികിക്കാനായി വ്യാജ പ്രൊഫൈലിൽ നിന്ന് ലീഗ് പ്രവർത്തകരെന്ന് അവകാശപ്പെടുന്നവർ മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. ഈ ചിത്രത്തിന് ഒപ്പം “വയനാട്ടിലെ നാഷണൽ ഹൈവേയ്ക്കരികിൽ കെ.എം ഷാജി സ്മാരകമാക്കി വച്ചിരിക്കുന്ന 11000 സ്ക്വയർ ഫീറ്റ് വീടാണിതെന്ന ക്യാപ്ഷനുമുണ്ട്”

ചിത്രം സോഷ്യൽ മീഡിയയിൽ വെെറലയതിന് പിന്നാലെ യാഥാർത്ഥ്യം മനസിലാക്കാതാ നിരവധി ലീഗ് പ്രവർത്തകർ ചിത്രം ഷെയർ ചെയ്യുകയും. പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യൂത്ത് ലീഗിന്റെ ഒഫിഷ്യൽ പേജിൽ പോസ്റ്റ് ചെയ്തെന്ന രീതിയിൽ പ്രചരിക്കുന്ന സ്ക്രിൻ ഷോട്ടിനെ കുറിച്ച് യൂത്ത് ലീഗ് നേത്യത്വം പ്രതികരിച്ചിട്ടില്ല. ഇത്തരമൊരു പോസ്റ്റ് പേജിൽ ഇട്ടിട്ടില്ലെന്ന് സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്ന ലീഗ് പ്രവർത്തകർ വ്യക്താക്കി.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button