സുരേന്ദ്രന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ബിജെപിയിൽ കൂട്ടരാജി തുടരുന്നു; രാജിവെച്ച ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു

പാലക്കാട്: കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നയങ്ങളിലും. മുതിർന്ന നേതാക്കളെ തഴഞ്ഞതിലും പ്രതിഷേധിച്ച് ബിജെപിയിൽ കൂട്ടരാജി തുടരുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ക‍ഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയിൽ നിന്ന് രാജിവെച്ച ശോഭ അനുകൂലികളായ പ്രവർത്തകരും നേതാക്കളും സിപിഎമ്മിൽ ചേര്‍ന്നു. ബിജെപിയിൽ നിന്ന് രാജിവച്ചെത്തിയ പ്രവർത്തകരെ സിപിഐഎം ജില്ലാസെക്രട്ടറി രാജേന്ദ്രൻ സ്വീകരിച്ചു.

ആലത്തൂരിലെ ബിജെപിയുടെ മണ്ഡലം വൈസ്പ്രസിഡനും പ്രാദേശിക നേതാവുമായ പ്രകാശിനി, ഒ.ബി.സി മോർച്ചയുടെ മണ്ഡലത്തിലെ ട്രഷററായി പ്രവർത്തിച്ചു വന്നിരുന്ന നാരായണൻ, ആർഎസ്‌എസിന്റെ സ്ഥലത്തെ ശിക്ഷകായ വിഷ്‌ണു എന്നിവരാണ് സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിൽ ചേര്‍ന്നത്.

മുതിര്‍ന്ന ബിജെപി നേതാക്കളെ പാർട്ടിയുടെ നിലവിലെ സംസ്ഥാന നേത്രത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ്. കാല്‍നൂറ്റാണ്ടത്തെ സംഘപരിവാർ ബിജെപി ആർഎസ്എസ് ബന്ധമുപേക്ഷിച്ച് ഇവർ ഇടതുപക്ഷത്ത് ചേര്‍ന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനും. മുരളീധര പക്ഷവും ഒരു വിഭാഗം നേതാക്കളെ പാർട്ടിക്കുള്ളിൽ അവഗണിക്കുന്നതായി ചൂണ്ടിക്കാട്ടി പലരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അവഗണനക്കെതിരെ മുതിർന്ന നേതാവ് പിഎം വേലായുധനും. വനിതാ നേതാവ് ശോഭ സുരേന്ദ്രനും, പരസ്യമായി തന്നെ സുരേന്ദ്രന് എതിരെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

ബിജെപി ജില്ലാ നേതൃത്വത്തിന്‍റേയും പ്രാദേശിക നേതൃത്വത്തിന്‍റേയും തുടർച്ചയായ അവഗണനയിൽ പ്രതിഷേധിച്ച് അണികളുടെയും പ്രാദേശിക നേതാക്കളുടെയും കൊ‍ഴിഞ്ഞുപ്പോക്ക് പാർട്ടിയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button