തെരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചാൽ തലസ്ഥാനത്തെ വാരാണസിയെ പോലെ മാറ്റും : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ നേത്രത്വത്തിലുള്ള മുന്നണിക്ക് നഗരസഭാ ഭരണം ലഭിച്ചാൽ തിരുവനന്തപുരം നഗരത്തെ ലോകോത്തര നിലവാരത്തിലേക്ക് മാറ്റുമെന്ന് കെ.സുരേന്ദ്രൻ.

മുൻപ് കോർപ്പറേഷൻ ഭരിച്ച ആളുകളുടെ പിടിപ്പുകേടാണ് തിരുവനന്തപുരത്തിന്റെ ഈ വികസന മുരടിപ്പിന് കാരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. ഒരവസരം തങ്ങൾക്ക് ലഭിച്ചാൽ തലസ്ഥാനത്തെ വാരാണസി പോലെ രാജ്യത്തിൻ്റെ പൈതൃക നഗരമാക്കിമാറ്റുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയെ തിരുവനന്തപുരത്ത് തടയാൻ സിപിഎമ്മും കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ വിവിധ പരിപാടികളിലാണ് സുരേന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button