‘അഡ്വക്കേറ്റ് ജയശങ്കറുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കില്ല’; ഏഷ്യാനെറ്റ് ചാനൽ ചര്‍ച്ച ബഹിഷ്കരിച്ച് ഷംസീര്‍

തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും അഡ്വക്കേറ്റുമായ ജയശങ്കർ പങ്കെടുത്ത ഏഷ്യനെറ്റിൽ വിനു വി ജോൺ നയിച്ച ചാനൽ ചര്‍ച്ച ബഹിഷ്കരിച്ച് സിപിഐഎം പ്രതിനിധി. ജയശങ്കർ പങ്കെടുക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് സിപിഐഎം പ്രതിനിധി എഎൻ ഷംസീർ എംഎൽഎ ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ബഹിഷ്കരിച്ചത്.

പാലാരിവട്ടം അഴിമതിയും ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപെട്ട് നടത്തിയ ചര്‍ച്ചയാണ് സിപിഐഎം പ്രതിനിധി ബഹിഷ്കരിച്ചത്. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും ബിജെപി നേതാവ് പ്രകാശ് ബാബും ഷംസീറുമായിരുന്നു ചർചയിൽ പങ്കെടുത്തത്.

ഏഷ്യാനെറ്റടക്കമുള്ള വിവിധ ചാനലുകളോട് ജയശങ്കൻ അടക്കമുള്ള ആളുകൾ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചതായിരുന്നെന്നും ഷംസീര്‍ എംഎൽഎ വ്യക്തമാക്കി.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button