കോൺഗ്രസ് നേതാവ് അനില്‍ കുമാറിനെതിരായ പീഡന പരാതിയിൽ; രഹസ്യ മൊഴി എടുക്കാന്‍ തീരുമാനം; ആശങ്കയോടെ ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: മുൻ യുഡിഎഫ് മന്ത്രി അനിൽ കുമാറിനെതിരാണ പീഡന പരാതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനമായി. വരും ആഴ്ചകളിൽ തന്നെ ഒന്നാംക്ലാസ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലെത്തി രഹസ്യ മൊഴി പരാതികാരിക്ക് നൽകാനാകും ഇതുമായി ബന്ധപ്പെട്ട് സമന്‍സ് ഉടൻ തന്നെ അയക്കും.

കേരളത്തെ ഞെട്ടിച്ച സോളാർ കേസിലെ പ്രതി സരിത ഉയര്‍ത്തിയ പീഡന പരാതികളില്‍ പോലീസ് അന്വേഷണം തുടർന്നു വരുകയാണ്. നിരവധി യുഡിഎഫ് നേതാക്കളും മുന്‍ യുഡിഎഫ് മന്ത്രിമാരും, എംപിമാരും അടക്കം ഒട്ടേറെ ആളുകൾ പ്രസ്തുത കേസില്‍ ആരോപണം നേരിടുന്നവരാണ്. അതിനാൽ കോൺഗ്രസ് നേത്രത്വം തന്നെ ഇതിനെ ആശങ്കയോടെയാണ് കാണുന്നത്.

മൂന്നാഴ്ച മുമ്പ് പ്രസ്തുത കേസിൽ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നൽകിയിരുന്നു. ഈ മൊഴിയിൽ യുഡിഎഫ് നേതാവും മുന്‍ മന്ത്രിയുമായ അനില്‍ കുമാറിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങൾ പരാതിക്കാരി ഉന്നയിച്ചതായാണ് സൂചനകൾ.അതിനെ തുടർന്നാണ്
പരാതിക്കാരിയുടെ മൊഴി എടുക്കാൻ തീരുമാനമായത്. ഈ മൊഴി അനില്‍കുമാറിന് നിര്‍ണായകമാണ്. എപി അനിൽ കുമാറിനെ അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button