
ന്യൂഡൽഹി; ശിശുമരണനിരക്ക് കുത്തനെ കുറയ്ക്കുന്നതിൽ വൻ നേട്ടം കൈവരിച്ച് സംസ്ഥാനം. 2030ൽ ജനിക്കുന്ന ശിശുക്കളുടെ മരണനിരക്ക് 1000 ജനനത്തിൽ 10ൽ താഴെയാക്കി കുറയ്ക്കാനാണ് കേന്ദ്രം നേരത്തെ ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ നിലവിൽ കേരളം ഈ നേട്ടം ഇപ്പോൾ തന്നെ കൈവരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആരോഗ്യമന്ത്രാലയം ‘ദേശീയ നവജാത പദ്ധതിയുമായി ബന്ധപ്പെട്ട്’ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ നേട്ടം കേരളം കൈവരിച്ച വിവരമുള്ളത്. ഒരുലക്ഷം നവജാത ശിശുക്കൾ ജനിക്കുമ്പോള്‍ സംസ്ഥാനത്ത് മരിക്കുന്ന ശിശുക്കളുടെ എണ്ണം 10 ആണ് നിലവിൽ.
2030 ആകുമ്പോൾ മാതൃമരണ നിരക്കടക്കം എഴുപതായി കുറക്കണമെന്നാണ് ഐക്യരാഷ്ട്ര സഭായടക്കം മുൻപ് വച്ച നിര്‍ദ്ദേശം. എന്നാല്‍ അതിലും വളരെ നേരത്തെ തന്നെ കേരളം ഈയൊരു നേട്ടം കൈവരിച്ചു. കേരളത്തില്‍ 1 ലക്ഷത്തില്‍ മാതൃമരണനിരക്ക് 30 ആക്കാനാണ് സംസ്ഥാന സർക്കാർ നിലവിൽ ലക്ഷ്യമിടുന്നത്.