പരാതിക്കാരനെ അധിക്ഷേപിച്ച എഎസ്ഐയുടെ തൊപ്പി തെറിച്ചു; ഗോപകുമാറിന് സസ്പെൻഷൻ


തിരുവനന്തപുരം: പരാതി നൽകാൻ എത്തിയവരെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച സംഭവത്തിൽ. നെയ്യാർ ഡാം എഎസ്ഐ ഗോപകുമാറിന് സസ്പെൻഷൻ. പരാതി നൽകാനെത്തിയ ആളെ ഇദ്ദേഹം അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലായ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് സസ്പെൻഷൻ അടക്കമുള്ള ഗുരുതരമായ നടപടികളിലേക്ക് പോലീസ് നീങ്ങിയത്.
പ്രസ്തുത സംഭവത്തിൽ റേഞ്ച് ഡിഐജി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹറയ്ക്ക് അന്വേഷണ റിപ്പോർട്ട് പിറ്റേന്ന് തന്നെ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെന്നാണ് സൂചന. നെയ്യാറ്റിൻകര പോലീസ് ഡിവൈഎസ്പിയോട് വിദഗ്ധ അന്വേഷണം പ്രസ്തുത സംഭവത്തിൽ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
എസ്ഐ ഗോപകുമാരിന്റേത് ഗുരുതരമായ വീഴ്ച തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. എഎസ്ഐയുടെ മോശം രീതിയിലുള്ള പെരുമാറ്റം സംസ്ഥാന പൊലീസിനാകെ നാണക്കേടുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരൻ തന്നെ പ്രകോപിപ്പിച്ചെന്ന ഗൊപകുമാറിന്റെ വാദം നിലവിൽ അംഗീകരിക്കാവില്ലെന്നും. എസ് ഐക്ക് കേസിൽ ഇടപെടേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നും പോലീസ് യുണിഫോമിലല്ലായിരുന്നെന്നും. ഇതെല്ലാം ഗുരുതര വീഴ്ച തന്നെയാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഗോപകുമാരിന്റേ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലിയതിന് പിന്നാലെയാണ് പോലീസ് മേധാവി ഇടപെട്ട് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നിർദേശിച്ചത്.