ഉമ്മന്‍ ചാണ്ടി സ്വന്തം ഫോണില്‍ നിന്നും വിളിച്ചു; തെളിവായി കോള്‍ റെക്കോഡുണ്ട്; കോൺഗ്രസിനെ മുൾമുനയിൽ നിർത്തി വെളിപ്പെടുത്തൽ; ഗണേഷ് കുമാറിനെതിരെ ഉയരുന്ന ആരോപണം വ്യാജമെന്നും പരാതിക്കാരി


തിരുവനന്തപുരം: കോൺഗ്രസിനെ മുൾമുനയിൽ നിർത്തി വീണ്ടും സോളാർ വിവാദം പുകയുന്നു. ശരണ്യ മനോജ് നടത്തിയ ആരോപണം വിവാദമായതിന് പിന്നാലെ. ഞെട്ടിക്കുന്ന പ്രതികരണവുമായി സോളാർ കേസിലെ വിവാദ നായിക സരിത നായർ രംഗത്ത്.
താൻ ജയിലില്‍ നിന്നിറങ്ങിയ ശേഷം. കോൺഗ്രസ് നേതാവും അന്നത്തെ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി തന്നെ വിളിച്ചതായി സരിത വ്യക്തമാക്കി. അദ്ദേഹം പുതുതായി വാങ്ങിയ ഫോണില്‍ നിന്ന് എന്നെ വിളിച്ചതെന്നും സരിത പ്രമുഖ ടിവി ചാനലിനോട് പ്രതികരിച്ചു.
സോളാർ കേസുമായി ബന്ധമുള്ള കാര്യങ്ങള്‍ കോൺഗ്രസ് നേതാവ് തമ്പാനൂർരവിയുമായി പറഞ്ഞാൽ മതിയെന്നും ഫോണിൽ ഉമ്മൻചാണ്ടി പറഞ്ഞതായി സോളാർ പ്രതി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി മുമ്പ് സംസാരിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടെ മൊബൈൽ ഫോണിൽ നിന്നാണെന്നും. സോളാര്‍ വിവാദമായ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടി മൊബൈൽ ഉപയോഗിക്കാന്‍ തുടങ്ങിയതായും സരിത പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ ഡബിള്‍ ത്രീ അക്കങ്ങളുള്ള ഫോണില്‍ നിന്നാണ് തന്നെ അദ്ദേഹം വിളിച്ചതതെന്നും. അദ്ദേഹം വിളിച്ചതിന് തെളിവായി തന്റെ പക്കൽ ഫോണ്‍ റെക്കോഡുകൾ ഉണ്ടെന്നും സരിത വ്യക്തമാക്കി. അതേസമയം ഗണേഷ്കുമാർ എംഎൽഎ സോളാറിൽ ഇടപെട്ടില്ലെന്നും. ഗണേഷ് പറഞ്ഞിട്ട് ഞാനിതിൽ യാതൊരു വിധ ഇടപെടലുകളോ, കൂട്ടിചേർക്കലുകളോ വെട്ടിതിരുത്തലുകളോ വരുത്തിയിട്ടില്ലെന്നും സരിത പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടാണ് അവരുടെ പ്രതികരണം. Read more at