പലപ്പോഴും ഞാൻ പറയുന്ന കാര്യങ്ങളാണ് 2 ദിവസം കഴിഞ്ഞ് ചെന്നിത്തല പറയുന്നത്; കെ സുരേന്ദ്രൻ


തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മനോരമ ഓൺലൈന്‍ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
താങ്കളെ പ്രതിപക്ഷ നേതാവടക്കം ആക്ഷേപിക്കാറുണ്ട്. ഇതിനെയൊക്കെ എങ്ങനെയാണ് നോക്കി കാണുന്നതെന്ന ചോദ്യത്തിനാണ് ചെന്നിത്തലയ്ക്കെതിരെ സുരേന്ദ്രന്റെ മറുപടി.
“ഇത്തരം വിമർശനത്തെ അവരുടെയൊക്കെ അസ്വസ്ഥതയായിട്ടാണ് ഞാൻ നോക്കി കാണുന്നത്. ഞാൻ പലപ്പോഴും പറയുന്ന കാര്യങ്ങളാണ് രണ്ടുദിനം കഴിഞ്ഞ് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറയുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.”
വസ്തുതാപരമായി ഞാൻ പറഞ്ഞ ആരോപണങ്ങളിൽ എതെങ്കിലും വിധ പിശകുകളുണ്ടോയെന്നതാണ് ഇവരൊക്കെ നോക്കേണ്ടതെന്നും, അസ്വസ്ഥതരാടയിട്ട് കാര്യമില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആരുടേയും സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.