ഉമ്മന്‍ചാണ്ടിയെ ശരണ്യ മനോജൊന്ന് വെള്ളപൂശാൻ നോക്കി; പക്ഷേ വെളുക്കാന്‍ തേച്ചത് പാണ്ടായി മാറി; പിസി ജോര്‍ജ്


തിരുവനന്തപുരം: ബാലകൃഷ്ണ പിള്ളയുടെ ബന്ധു ശരണ്യമനോജ് ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. തെരഞ്ഞെടുപ്പു സമയത്ത് മുൻ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെയൊന്ന് വെള്ളപൂശാനാണ് മനോജ് നോക്കിയത്. എന്നാൽ വെളുക്കാന്‍ തേച്ചത് പാണ്ടായി പൊയ അവസ്ഥയാണെന്നും ജോർജ് വ്യക്തമാക്കി. ചാനൽ ചർച്ചയിലാണ് ജോർജിന്റെ പ്രതികരണം.
‘ഈ വെള്ളപൂശൽ വഴി കൂടുതൽ ആരോപണങ്ങൾ ഉയര്‍ന്നുവരികയാണ് ചെയ്തെന്നും. സോളാർ വിഷയം കൂടുതൽ ചര്‍ച്ചയായതായും’ പിസി ജോര്‍ജ് പരോക്ഷമായി പരിഹസിച്ചു. ഇന്നലെയാണ് മനോജിന്റെ വിവാദ വെളിപ്പെടുത്തൽ വാർത്തകളിൽ നിറഞ്ഞത്. തുടർന്ന് വലിയ രീതിയിലുള്ള ചർച്ചകൾ അടക്കം പ്രമുഖ മാധ്യമങ്ങൾ നടത്തിയിരുന്നു.
തുടർന്ന് സോളാർ പരാതിക്കാരി പ്രമുഖ ചാനലിന്റെ ചർച്ചയിലെത്തി ഉമ്മൻ ചാണ്ടിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തുകയായിരുന്നു. ഉമ്മൻ ചാണ്ടി തന്നെ സ്വന്തം ഫോണിൽ നിന്ന് വിളിച്ചതായും, തെളിവായി ഫോൺ റെക്കോർഡിങ്ങുണ്ടെന്നും സരിത വെളിപ്പെടുത്തി. ഇതോടെ സോളാർ വിവാദം വീണ്ടും വാർത്തകളിലിടം നേടുകയായിരുന്നു.