ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വനിതകളിൽ ശൈലജ ടീച്ചറും; പട്ടികയിൽ കമല ഹാരിസും, ജസീന്തയും


തിരുവനന്തപുരം: കേരളത്തിന് അഭിമാന നേട്ടം. ലോകത്തെ ഏറ്റവും സ്വാധീച്ച വനിതകളുടെ ലിസ്റ്റിൽ ഇടംനേടി കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും. ബ്രിട്ടീണിലെ ഏറ്റവും പ്രചാരമുള്ള മാധ്യമങ്ങളിലൊന്നായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വായനക്കാര്‍ സെലക്ട് ചെയ്ത 12 വനിതകളില്‍ ഒരാളാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ.
ഈ അടുത്ത് കാലത്ത് ഇന്ത്യയിൽ നിന്നും മാഗസിന്റെ പട്ടികയിൽ ഇടം നേടിയ ഒരു വ്യക്തികളിൽ ഒരാളാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ.
യുഎസിന്റെ വൈസ്പ്രസിഡന്റായ കമല, ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രിയായ ജസീന്ത, ആഞ്ജല മെര്‍ക്കല്‍, തായ്വാന്റെ പ്രസിഡന്റ്, ടെയ്ലര് സ്വിഫ്റ്റ്, ജസ്റ്റിസ് റൂത്ത് ബാഡർ, എന്നിവരാണ് ശെെലജ ടീച്ചർക്കൊപ്പം ഇടം നേടിയ മറ്റാളുകൾ.
ലോകമാധ്യമമായ ദ ഗാര്‍ഡിയ, ലണ്ടന്‍ റീഡർ,
ഗാര്ഡിയൻ, പ്രോസ്പെക്ട്, ഫോബ്സ് അടക്കമുള്ള ലോകോത്തര മാധ്യമങ്ങളും ആരോഗ്യ മന്ത്രി നടത്തിയ കൊവിഡ് പ്രവര്‍ത്തനങ്ങളിലെ മികവുകൾ വ്യക്തമാക്കി ശൈലജ ടീച്ചറെ നേരത്തെ പ്രശംസിച്ചിരുന്നു.