fbpx

മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നു; ലക്ഷ്യം തുടർ ഭരണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ ഭരണ തുടർച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ.

വിവിധ ജില്ലകളിൽ നടക്കുന്ന പര്യടനങ്ങളിൽ മുഖ്യമന്ത്രി തന്നെ ഇറങ്ങുമെന്നാണ് സൂചന. ഇക്കാര്യങ്ങൾ ഇന്ന് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്തേക്കും. ഈ മാസം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാനാണ് ആലോചന.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പര്യടനം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഡിസംബര്‍ മാസം തന്നെ ഈ പര്യടനം തുടങ്ങുമെന്ന്. മനോരമ പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം വാർത്തയോട് പ്രതികരിക്കാൻ സിപിഐഎം സംസ്ഥാന നേതാക്കൾ തയ്യാറായില്ല. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കാര്യങ്ങൾ വിശദീക്കുമെന്നാണ് സിപിഐഎം നേതാക്കൾ വ്യക്തമാക്കിയത്.

തദ്ദേശ ഇലക്ഷനിൽ സംസ്ഥാനത്തുണ്ടായ ചരിത്ര വിജയം ഇടത് സര്‍ക്കാരിന്റെ മികച്ച രീതിയിലുള്ള ജനക്ഷേപ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും ജനം നൽകിയ അംഗീകാരമാണെന്നാണ് സിപിഐഎം വിലയിരുത്തല്‍.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button