fbpx

യോഗ പഠിപ്പിച്ച് ലഭിച്ച സമ്പാദ്യം, ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10ാം ക്ലാസുകാരിയെ; മുഖ്യമന്ത്രി നേരിൽ കണ്ട് അഭിനന്ദിച്ചു

കൊല്ലം: യോഗ ക്ലാസ്സ് എടുത്തതിലൂടെ ലഭിച്ച 10,001 രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി മാതൃകയായ പത്താം ക്ലാസ് വിദ്യാർഥിനിയെ. മുഖ്യമന്ത്രി പിണറായി വിജയൻ നേരിൽ കണ്ടഭിനന്ദിച്ചു. വാളത്തുംങ്ങൽ സ്വദേശിയായ ബിജു ആശ ദമ്പതികളുടെ മകൾ ആദിത്യയെയാണ് മുഖ്യമന്ത്രി നേരിൽ കണ്ടത്.

ദുരിതാശ്വാസനിധിയിലേക്ക്‌ തുക കൈമാറിയതിന്‌ പിന്നാലെ ആദിത്യയെ അഭിനന്ദിച്ച്‌ കഴിഞ്ഞ ഏപ്രിൽ മാസം മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. പ്രതിസന്ധികൾ നീങ്ങുന്ന സമയം നേരിൽ കാണാമെന്നം പിണറായി വിജയൻ അന്ന് അറിയിച്ചിരുന്നു.

കത്ത്‌ സുക്ഷിച്ചു വച്ചിരുന്ന ആദിത്യക്ക് മുഖ്യമന്ത്രി കൊല്ലത്ത് വരുന്നുണ്ടെന്നും. ആ സമയം നേരിൽ കാരണമെന്നും അറിയിപ്പ് ലഭിച്ചതോടെ. ആദിത്യ മാതാപിതാക്കളോടൊപ്പമെത്തി പിണറായി വിജയനെ നേരിൽ കാണുകയായിരുന്നു.

സ്‌കൂൾ പഠനവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ആദിത്യയിൽ നിന്നും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. അനുഗ്രഹം വാങ്ങിയാണ് പെൺകുട്ടി മടങ്ങിയത്‌. സിഎമ്മിനെ നേരിട്ട് കാണണമെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആദിത്യ.

പ്രളയം കോവിഡ് അടക്കമുള്ള പ്രതിസന്ധികൾക്കിടയിലും കരുത്തോടെ കേരളത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആദിത്യ മൊമെന്റൊയും നൽകിയും ആദരിച്ചു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button