
കാസർകോട്: ഡിവൈഎഫ്ഐ പ്രവർത്തകനെ കാഞ്ഞങ്ങാട് വച്ച് മുസ്ലിം ലീഗ് പ്രവർത്തകർ കുത്തി കൊന്നു. അഔഫ് 29 ആണ് അൽപം മുമ്പ് കൊല്ലപ്പെട്ടത്. കലൂരാവി സ്വദേശിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഖലയിൽ നേരിയ രീതിയിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ അടക്കം തുടർച്ചയായാണ് ഈ അരും കൊല നടന്നതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം മുസ്ലിം ലീഗ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ നേത്രത്വം അൽപം മുമ്പ് ആരോപിച്ചു. പ്രദേശത്ത് മുസ്ലിം ലീഗ് പ്രവർത്തകർ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായാണ് വിവരം. കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിലാണ് നിലവിൽ മൃതദേഹം.