
കൊച്ചി: വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ആദ്യ കുറ്റപത്രം എന്‍ഐഐ അന്വേഷണം സംഘം സമര്‍പ്പിച്ചു കേസിലെ 4ാം പ്രതിയും. ബിജെപിയുമായി ബന്ധമുള്ള വ്യക്തിയെന്ന് സിപിഐഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്ന സന്ദീപ് നായരെ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയായി.
സന്ദീപ് പ്രസ്തുത കേസില്‍ മുഖ്യകണ്ണിയായാണെന്നാണ് നേരത്തെ അന്വേഷണ സംഘം പറഞ്ഞിരുന്നത്. സ്വപ്ന, കെ.ടി റമീസ് സരിത്ത്, അടക്കമുള്ള 20 പ്രതികള്‍ക്കെതിരെയാണ് അന്വേഷണ സംഘം ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്.
അതേസമയം വിവിധ അന്വേഷണ ഏജന്‍സികള്‍ ഒന്നിൽ കൂടുതൽ ചോദ്യംചെയ്ത മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയായ ശിവശങ്കറിനെകുറിച്ച് ഇന്ന് സമർപ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശങ്ങളില്ല.
എന്‍ഐഎയുടെ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പ്രസ്തുത കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ഡി.വൈ.എസ്.പി രാധാകൃഷ്ണനാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് സൂചന. സ്വപ്നയുടെയും സരിത്തിന്റെയും അറസ്റ്റുകൾ നടന്ന് ഏകദേശം ആറുമാസത്തോളം തികയാനിരിക്കെയാണ് ഈ നീക്കം.