fbpx

തന്റെ അപൂർവ മോതിരം വിറ്റുകിട്ടിയ 5 ലക്ഷം രൂപ; രഞ്ജിത്തിനും രാഹുലിനും കൈമാറി; എഴുത്തുകാരി ലക്ഷ്മി രാജീവ്‌

നെയ്യാറ്റിൻകര: കൈവശമുള്ള അപൂർവ മോതിരങ്ങളിൽ ഒന്ന് വിറ്റ്കിട്ടിയ പെെസ നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത അമ്പിളി രാജൻ ദമ്പതികളുടെ മക്കൾക്ക് കെെമാറി എഴുത്തുകാരി ലക്ഷ്മിരാജീവ്. നേരിട്ട് വീട്ടിലെത്തിയാണ് തുക കെെമാറിയത്.

ദമ്പതികളുട മക്കളായ രഞ്ജിത്തിനും രാഹുലിനുമാണ് ലക്ഷ്മിയുടെ വകയായി 5 ലക്ഷം രൂപ കൈമാറിയത്. ഏറേ പ്രത്യേകതകളുള്ള അപൂർവ്വ മോതിരങ്ങളിൽ ഒന്നാണിത്. സൂക്ഷ്മദർശിനിയിലൂടെ ഈ മോതിരത്തിൽ നോക്കിയാൽ കാണാൻകഴിയുക അനന്തപദ്മനാഭന്റെ രൂപമാണ്.

ഗണേഷ് സുബ്രഹ്മണ്യമെന്ന വ്യക്തിയാണ് ഏറെ പ്രത്യേകതകളുള്ള ഈ മോതിരം നിർമിച്ചത്. അനന്തവിജയമെന്ന പേരുള്ള മോതിരം മോഹൻലാലിനും, മാർത്താണ്ഡവർമ രാജാവിനുമാണ് നിലവിൽ ഗണേഷ് സുബ്രഹ്മണ്യൻ നിർമിച്ച് കൊടുത്തിട്ടുള്ളത്.

രഞ്ജിത്തിനും രാഹുലിനുമായി തന്റെ അമൂല്യമായ മോതിരം വിറ്റുകിട്ടുന്ന പെെസ കെെമാറുമെന്ന് ലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ നേരത്തെ പറഞ്ഞിരുന്നു.
ഇത് വാർത്തകളിലൂടെ അറിഞ്ഞ കോഴിക്കോട് സ്വദേശിയാണ് ഈ മോതിരം വാങ്ങിയത്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button