fbpx

ബി.ജെ.പി ആവശ്യപ്പെട്ടാല്‍ മത്സരിക്കാൻ തയാര്‍: രാഷ്ട്രീയ നിലപാടിൽ സുരേഷ് ഗോപിക്കും തനിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്ന്; കൃഷ്ണ കുമാര്‍

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്ന് നടൻ കൃഷ്ണകുമാര്‍. ബിജെപി തന്നോട് ആവശ്യപ്പെട്ടാല്‍ വരുന്ന നിയമസഭാ ഇലക്ഷനിൽ താൻ മത്സരിക്കുന്നതിൽ തീരുമാനമെടുക്കുമെന്നും നടൻ പറയുന്നു.

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ മുഖവിലക്കെടുക്കില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയമായ നിലപാടുകളുമായി ബന്ധപെട്ട് സുരേഷ് ഗോപിക്കും തനിക്കുമാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടൻ മമ്മൂട്ടിയെ എന്തുകൊണ്ട് ആരും വിമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ താരപ്രചാരകരിൽ ഒരാളായിരുന്നു നടൻ കൃഷ്ണകുമാർ. പല തെരഞ്ഞെടുപ്പ് വേദികളിലും അദ്ദേഹം നടത്തിയ പരാമർശങ്ങൾ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു അതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button