ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് “മുഹമ്മദ് അലി”എന്‍ഡോവ്മെന്റ് അവാര്‍ഡ്; അവാർഡ് തുകയായ 50,000 രൂപ സാമൂഹ്യ സുരക്ഷാ മിഷന്റെ പദ്ധതിക്ക് മന്ത്രി സംഭാവന ചെയ്തു.


തിരുവനന്തപുരം: കെജിഓഎ നേതാവ് ഡോക്ടർ എൻ.എം മുഹമ്മദലിയുടെ പേരിലുളള അവാര്‍ഡ് കെ.കെ.ഷൈലജ ടീച്ചര്‍ക്ക് ലഭിച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള അഞ്ചാമത് അവാർഡാണ് ഇത്. മുതിർന്ന സിപിഐഎം നേതാവ് എസ്.രാമചന്ദ്രന് എന്‍ഡോവ്മെന്റ് അവാർഡ് ആരോഗ്യമന്ത്രി ശെെലജ ടീച്ചർക്ക് കൈമാറി.
അവാർഡിന് ലഭിച്ച അൻപതിനായിരം രൂപ ആരോഗ്യമന്ത്രി സാമൂഹ്യസുരക്ഷാ മിഷന്റെ കീഴിലുള്ള വി.കെയർ എന്ന പദ്ധതിക്ക് നൽകി. സുരക്ഷാ മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ മുഹമ്മദ് അഷീൽ പണം ഏറ്റുവാങ്ങി.
സംസ്ഥാനത്ത് നടന്ന മികച്ച രീതിയിലുള്ള കോവിഡ് പ്രതിരോധത്തിനാണ് അവാര്‍ഡ് ലഭിച്ചത് തിരുവനന്തപുരം മേയർ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.