fbpx

പി.എസ്‌‌.സി വഴി ഒന്നര ലക്ഷത്തിന് മുകളിൽ നിയമനം നല്‍കി; 8 ലക്ഷം ഒഴിവ് നികത്താത്ത കേന്ദ്ര സർക്കാരിനെതിരെ എന്ത് കൊണ്ട് മിണ്ടുന്നില്ലെന്ന് : മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതികൾ ഇല്ലാതെ സംസ്ഥാനത്ത് നിയമനങ്ങള്‍ സുതാര്യമായി തന്നെ നടത്തണമെന്ന നിലപാടാണ് എൽഡിഎഫ് സര്‍ക്കാരിനുള്ളതെന്ന് പിണറായി വിജയന്‍ വ്യക്തതമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മാക്സിമം നിയമനങ്ങൾ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും. നിയമനം അതുവഴി ഏറ്റവും മികച്ച രീതിയിൽ നടത്താനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലിന്റെ പ്രമേയത്തിന് മറുപടി പറയവെ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഏറ്റവും അവസാനം ലഭ്യമായ വിവരങ്ങൾ പ്രകാരം 1,51,513 ആളുകൾക്ക് പി.എസ്.സിയിലൂടെ തന്നെ നിയമനമോ അഡൈ്വസ്മെമ്മോയോ നല്‍കിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം നിയമനനിരോധന വിഷയത്തിൽ കേന്ദ്രനയത്തിനെതിരെ എന്തു കൊണ്ടാണ് മിണ്ടാത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഈ കോവിഡ് കാലത്തും ചിലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനെതിരെ നിയമനനിരോധന ഉത്തരവ് കൊണ്ട് വന്നു.കേന്ദ്രസര്‍വീസില്‍ നിലവിൽ 8 ലക്ഷം ഒഴിവുകള്‍ നില്‍ക്കുമ്പോഴാണ് നിയമനനിരോധനം കൊണ്ട് വന്നത് എന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

ഇതിൽ മിണ്ടാത്തവരാണ് കൃത്യമായി തന്നെ നിയമനം നടത്തുന്ന കേരള സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയതെന്നും മുഖ്യമന്ത്രി പരോക്ഷമായി ചൂണ്ടിക്കാട്ടി..

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button