“ഗോഡ്സെയുടെ ലൈബ്രറി വേണ്ട”; തുറന്ന് രണ്ട് ദിവസത്തിന് ശേഷം ഗാന്ധി ഘാതകന്റെ ലൈബ്രറി പൂട്ടിച്ചു;


മധ്യപ്രദേശ്: ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയ നഥുറാം ഗോഡ്സെയുടെ നാമത്തിൽ തുടങ്ങിയ ലൈബ്രറി ജില്ലാഭരണകൂടം അടച്ചുപൂട്ടി. ഹിന്ദു മഹാസഭയുടെ നേത്യത്വത്തിൽ അവരുടെ തന്നെ ഓഫീസില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുമ്പ് ആരംഭിച്ച ലൈബ്രറിയാണ് അടപ്പിച്ചത്.
ലൈബ്രറിയിലെ പുസ്തകങ്ങൽ ജില്ലാ ഭരണകൂടം പിടിച്ചെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലെെബറിയുടെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ. “ഗോഡ്സെയുടെ പേരിലുള്ള ലൈബ്രറി വേണ്ട” എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിലുള്ള പ്രതിഷേധൾ പ്രാദേശിക തലത്തിൽ നടന്നിരുന്നു.
അതേസമയം ലെെബറി പൂട്ടിയത് ഹിന്ദു മഹാസഭയുടെ നേതാക്കളായി ആലോചിച്ച ശേഷമാണെന്ന് ഗ്വാളിയോര്‍ സൂപ്രണ്ട് വ്യക്തതമാക്കിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാനാണ് ലെെബ്രറി പൂട്ടിയതെന്നാണ് സൂചനകൾ.