fbpx

കോവിഡ് വാക്‌‌സിന്‍ കേരളത്തിൽ എത്തി; മിനിട്ടുകൾ കൊണ്ട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി ആരോഗ്യ വകുപ്പ്; കുത്തിവെയ്‌പ്പ് 16 മുതല്‍

കൊച്ചി: സംസ്ഥാനത്തേക്കുളള ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്സിന്‍ കൊച്ചിയിലെത്തി. ഇരുപത്തിയഞ്ച് പെട്ടിയിലായാണ് വാക്സിൻ വിമാന മാർഗം എത്തിയത്. നെടുമ്പാശേരിയിൽ അൽപം മുമ്പാണ് വിമാനം ഇറങ്ങിയത്. മിനിറ്റുകൾ കൊണ്ട് ശീതികരിച്ച ആരോഗ്യ വകുപ്പിന്റ വാഹനങ്ങളിൽ വാക്‌സിന്‍ ബോക്‌സുകള്‍ മാറ്റൂകയും സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്തു.

പൂണെയിൽ സ്ഥിതി ചെയ്യുന്ന സിറംഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എത്തിച്ച വാക്സിനാണിത്. 15 ബോക്സ് വാക്‌സിന്‍ എറണാകുളം ജില്ല അടക്കമുള്ള 5 ജില്ലകളിലേക്കാണ്. ബാക്കി പത്ത് ബോക്സ് റോഡുമാര്‍ഗം കോഴിക്കോട്ടേക്കും കൊണ്ട് പോകും.

വൈകിട്ട് ആറുമണിയോടെ ഒരു വിമാനം കൂടി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങും. 4,35,500 ഡോസോളം മരുന്നുകളാണ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുത്. വാക്സിൻ നിശ്ചയിച്ച സ്ഥലത്ത് എത്തിക്കാൻ പ്രത്യേക സംവിധാനം തന്നെ ഏർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി പറഞ്ഞു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button