യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെ.റെയില്‍ ചവറ്റുകൊട്ടയിലെറിയും; കെ മുരളീധരന്


കോഴിക്കോട്: യുഡിഎഫ് സർക്കാർ വരുന്ന തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ കെ.റെയിൽ പദ്ധതി നടപ്പാക്കുന്നത് ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. വികസനത്തിന് എതിരല്ലെന്നും അഴിമതിയെയാണ് എതിർത്തതെന്നും മുരളീധരൻ പറഞ്ഞു.
“എന്തുവിലകൊടുത്തും കെ റെയിൽ പദ്ധതിയെ തങ്ങൾ എതിർത്തുതോൽപ്പിക്കുമെന്നും, മുരളീധരൻ പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പദ്ധതിയെ ചവറ്റുകൊട്ടയിലെറിയുമെന്നും” എംപി പറഞ്ഞു.
കെറെയിൽ ഉപേക്ഷിക്കുകയെന്ന ആവശ്യം ഉയർത്തി ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന കലക്ടറേറ്റ് മാർച്ചിലാണ് മുരളീധരൻ കേരളത്തിന്റെ സ്വപ്ന പദ്ധതി ചവറ്റുകൊട്ടയിലെറിയുമെന്ന വിവാദ പ്രസ്താവന നടത്തിയത്.
ഏകദേശം നാലുമണിക്കൂറുകൊണ്ട് തിരുവനന്തപുരം മുതൽ കാസര്‍കോട് വരെയുള്ള യാത്ര സാധ്യമാക്കുന്നതാണ് കെ റെയിൽ പദ്ധതിയുടെ ഗുണം. ഇതിന് ചെലവ് തിരേ കുറവുമാണ്