
പത്തനംതിട്ട: മകരവിളക്ക് കണ്ട് ഭക്തർ മലനടയിറങ്ങി. മൂന്ന് തവണയാണ് സെക്കന്‍ഡുകൾ വിത്യാസത്തില്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി കണ്ടത്. കോവിലിന്റെ കൂടി പശ്ചാത്തലത്തിൽ മികച്ച രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ദേവസ്വംബോര്‍ഡ് ഒരുക്കിയിരുന്നു.
ചോവിഡ് പശ്ചാത്തലത്തിൽ തീര്‍ത്ഥാടകരുടെ എണ്ണം ഇത്തവണ തീരെ കുറവായിരുന്നെങ്കിലും പതിവ് രീതികളിൽ യാതൊരു വിധ മാറ്റവും ഇത്തവണ ഉണ്ടായില്ല. പന്തളത്തുനിന്നെത്തിയ തിരുവാഭരണ ഘോഷയാത്ര വാദ്യമേളത്തിന്റെ അകമ്പടിയൊടെയാണ് സന്നിധാനത്ത് വൈകിട്ട് സ്വീകരിച്ചത്.
പതിനെട്ടാംപടി കയറി എത്തിയ അയ്യപ്പന്റെ തിരുവാഭരണപേടകത്തെ മേല്‍ശാന്തിയും തന്ത്രിയും ചേര്‍ന്ന് അയ്യപ്പ സന്നിധിയിൽ എത്തിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തി അൽപം സമയത്തിനകം മഹാ ദീപാരാധനയും നടന്നു.
തുടർന്ന് മകര ജ്യോതി 3 തവണകാളായി മിന്നി മറഞ്ഞു ഇതോടെ ഈ വർഷത്തെ മകരവിളക്ക് തീര്‍ത്ഥാടന കാലം പരിസമാപ്തിയി.