fbpx

ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍; ചെങ്കോട്ടയിൽ കൊടികെട്ടി ; കേന്ദ്രത്തിന് വൻ തിരിച്ചടി

ന്യൂഡൽഹി : അതിര്‍ത്തിയിലെ ബാരിക്കേഡുകൾ തള്ളി നീക്കി ദില്ലിയിലേക്ക് ഇരച്ചുകയറി സമരം ചെയ്യുന്ന കര്‍ഷകര്‍. റോഡ് മാർഗം ചെങ്കോട്ടയിലെത്തിയ കര്‍ഷകർ, കർഷക സംഘടനയുടേയും ഇന്ത്യൻ പതാകരും ഉയര്‍ത്തി.

ട്രാക്‌ട‌റുകളുമായി ഇന്ത്യാ ഗേറ്റിനെ ലക്ഷ്യമാക്കി പ്രതിഷേധക്കാര്‍ നീങ്ങുന്നതായാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ചെങ്കോട്ടയിലെത്തി പ്രതിഷേധം നടത്തിയത്.

അതേസമയം റാലിക്കിടെ ഉണ്ടായ പൊലീസ് അക്രമത്തിൽ ട്രാക്‌ടർ മറിഞ്ഞ്‌ ഒരു കർഷകൻ കൊല്ലപ്പെട്ടു. മരിച്ച ആളുടെ മൃതദേഹവുമായി ദീന്‍ദയാല റോഡില്‍ കർഷകർ പ്രതിഷേധിക്കുകയാണ്.

പോലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടേയും വാഹനങ്ങളുടേയും കാറ്റഴിച്ച് വിട്ടതായും റിപ്പോർട്ടുകളുണ്ട്.

അതേ സമയം മുൻപ് നിശ്ചയിച്ച റൂട്ട് മാപ്പ് വഴിയാണ് കർഷക മാർച്ച് കടന്ന് പോകുന്നതെന്നും വിവിധ സംഘടനകളുടെ പ്രതിനിധികൾ പറയുന്നു, തടസ്സമായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും കർഷകർ പറയുന്നു.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button