സി.എം അറ്റ് ക്യാമ്പസിന് ഇന്ന് തുടക്കം; മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയ്ക്ക് ആശംസകൾ നേർന്ന് ടോവിനോ തോമസ്


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സി.എം @ ക്യാമ്പസ് പരിപാടിക്ക് ആശംസകൾ നേർന്ന് മലയാളം സൂപ്പർ സ്റ്റാർ ടോവിനോ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ആശംസകൾ.
സംസ്ഥാനത്തെ അഞ്ചോളം സർവകലാശാലകളിൽ മുഖ്യമന്ത്രി വിദ്യാർഥികളുമായി നടത്തുന്ന വിദ്യാർത്ഥികളുടെ സംവാദ പ്രോഗ്രാമിന്റെ ആദ്യഘട്ടം ഇന്ന് കൊച്ചിലെ കുസാറ്റിൽ നടക്കും.
ഇന്ന് രാവിലെ പകൽ 11ന് നടക്കുന്ന പരിപാടിയിൽ. ന്യുവാൽസ്, കുസാറ്റ്, കെ.ടി.യു, ആരോഗ്യ, ഫിഷറീസ് സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികൾ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കും.