ഇനി യുദ്ധം കേരളത്തിൽ; പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി: മുസ്ലിംലീഗിന്റെ മുതിർന്ന നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി തന്റെ ലോക്സഭാഗത്വം അൽപം മുമ്പ് രാജിവെച്ചു. മലപ്പുറം മണ്ഡലത്തെ കേന്ദ്രീകരിച്ചായിരുന്ന അദ്ദേഹം. വരുന്ന തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ സിറ്റിങ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.

നിയമസഭാ ഇലക്ഷന് മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുമെന്ന് നേരത്തെ തന്നെ ലീഗ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ലീഗ് നേതൃത്വത്തിലെ പ്രധാന വിഭാഗത്തിന്റെ നിർദേശ തുടർന്നാണ് രാജി. സ്പീക്കറുടെ ചേംബറിൽ എത്തിയ കുഞ്ഞാലിക്കുട്ടി രാജി കത്ത് സമർപ്പിക്കുകയായിരുന്നു.

മോദിയെ പ്രധാനമന്ത്രി പദത്തിൽ നിന്നും താഴെ ഇറക്കുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് രാജി എന്നത് വലിയ രീതിയിലുള്ള പരിഹാസങ്ങൾക്ക് തന്നെ വഴിവച്ചിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button