ഉണ്ട ചോറിന് നന്ദി… കർഷകരെ പിന്തുണച്ച് സംഗീത സംവിധായകൻ ഷാന്‍ റഹ്മാനും


തിരുവനന്തപുരം: ദില്ലിയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച് സംഗീത സംവിധായകൻ ഷാനും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഷാൻ റഹ്മാൻ രംഗത്തെത്തിയത്.
ഉണ്ടചോറിനു നന്ദിയുണ്ടെന്നും, ഐ സ്റ്റാന്റ് വിത് ഫാർമർ, ഫാർമേഴ്സ് ഓഫ് ഇന്ത്യ എന്നീ ഹാഷ് ടാഗുകളും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സലിം കുമാർ, തമിഴ് ചലച്ചിത്ര നടൻ പ്രകാശ് രാജ്, ബാബു ആന്റണി, ഹരീഷ് പേരടി അടക്കമുള്ള ചലച്ചിത്ര മേഖലയിലെ പലരും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഷാൻ റഹ്മാന്റെ പിന്തുണയും.